കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ജെ തോമസിന്

ആലപ്പുഴ: കുട്ടനാട് സീറ്റ് എന്‍സിപിക്ക് ആണെന്നിരുന്നാലും മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ജെ തോമസിന് മണ്ഡലത്തിന്റെ ചുമതല നല്‍കി. കുട്ടനാട് മണ്ഡലത്തിന്റെ മുഴുവന്‍ ചുമതല സംസ്ഥാന സമിതി അംഗവും മുന്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയുമായിരുന്ന കെ ജെ തോമസിനാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. കുട്ടനാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 13 പഞ്ചായത്തുകളുടെയും ചുമതല ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ക്കായി വീതിച്ചിരുന്നു.

എന്നാല്‍ 13 പഞ്ചായത്തുകളിലെയും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ജില്ലാ സെക്രട്ടേറ്റയറ്റംഗങ്ങള്‍ക്കാണ്. അതേസമയം, സ്ഥാനാര്‍ത്ഥിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എന്‍സിപി നേതൃത്വം പറയുന്നത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു എന്നിവരാണ് പട്ടികയിലുള്ളത്.

Comments are closed.