വാളയാര്‍ പെണ്‍കുട്ടികളുടെ മരണം : വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ജില്ലാ പോക്സോ കോടതി വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളെ വിചാരണ കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിടണമെന്ന്് ഉത്തരവില്‍ പറയുന്നു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ വിട്ടയക്കാന്‍ കാരണമെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേലാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായത്. 2017 ജനുവരിയില്‍ 13കാരിയെയും മാര്‍ച്ചില്‍ ഒന്‍പതു വയസ്സുകാരിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണ് കേസ്. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാ എന്ന കാരണത്താല്‍ പിന്നീട് പ്രതികളെ വിട്ടയക്കുകയായിരുന്നു.

Comments are closed.