തൃശൂരില്‍ കൊവിഡ് സംശയിച്ച് ഡോക്ടറെ ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടു
തൃശൂര്‍: തൃശൂരില്‍ കൊവിഡ് സംശയിച്ച് ഡോക്ടറെ ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടു. തുടര്‍ന്ന് പൂട്ടിയിട്ട മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയും ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്ലാറ്റ് അസോസിയേഷന് ഭാരവാഹികളുടെ നടപടി.
തുടര്‍ന്ന് മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറും മാതാപിതാക്കളും അടുത്തിടെ വിദേശത്ത് പോയി വന്നിരുന്നു. ഇതാണ് ഫ്ലാറ്റ് അസോസിയേഷന് ഭാരവാഹികളില്‍ ചിലര്‍ ഇവരോട് മോശമായി പെരുമാറുന്നതിന് ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുകയാണ്.
Comments are closed.