സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ്

ചെന്നൈ: ചെന്നൈയില്‍ മാസ്റ്റര്‍ ഓഡിയോ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്ന നടന്‍ വിജയ് നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്നും പറയുകയായിരുന്നു. കൂടാതെ സമാധാനമുള്ള പഴയ ജീവിതം തിരിച്ച് കിട്ടണം. എതിര്‍പ്പുകള്‍ വിജയം കൊണ്ട് കീഴ്‌പ്പെടുത്തും, അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടും.

സത്യത്തിനായി നിലകൊള്ളാന്‍ ചിലപ്പോള്‍ നിശബ്ദനാകേണ്ടി വരുമെന്നും തനിക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകള്‍ക്കെതിരെയും വിജയ് പ്രതികരിച്ചിരുന്നു. അതേസമയം വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ബിഗില്‍ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍.

ഇതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും നികുതി അടച്ചിട്ടുണ്ടെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ബിഗില്‍ സിനിമയുടെ ഫിനാന്‍ഷ്യര്‍ അന്‍പു ചെഴിയനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മാസ്റ്ററിന്റെ നിര്‍മ്മാതാക്കളിലൊരാളായ ലളിത് കുമാറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ലളിത് കുമാറുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകള്‍ വ്യാഴാഴ്ച പനയൂരിലെ വിജയിയുടെ വസതിയില്‍ നിന്ന് പരിശോധനയ്ക്കായി പിടിച്ചെടുത്തു.

അതിനാല്‍ ഇതല്ലാതെ വിജയിയുടെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണമോ സ്വര്‍ണമോ കണ്ടെത്തിയിട്ടില്ല. പ്രതിഫലത്തുകയുടെ കാര്യത്തില്‍ നികുതി വെട്ടിപ്പ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ നടന് എതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് തമിഴ് സിനിമാ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്വത്ത് ഇടപാടുകളിലെ വിശദ പരിശോധനയിലൂടെ നടപടി ഉടന്‍ അവസാനിപ്പിക്കില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

Comments are closed.