യെസ് ബാങ്ക് വായ്പ : റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയെ എന്‍ഫോഴ്സ്മെന്റ് വിളിച്ചു വരുത്തി
ന്യൂഡല്‍ഹി: യെസ് ബാങ്ക് റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിക്ക് നല്കിയ വായ്പയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശം നല്കി. കൂടാതെ റിലയന്‍സ് ഗ്രൂപ്പിന്റെ മറ്റ് അധികൃതരെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നാണ് വിവരം.
എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കൂടുതല്‍ സമയം അംബാനി ആവശ്യപ്പെട്ടു. പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത വന്‍കിട കമ്പനികളിലൊന്നായഅനില് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് യെസ് ബാങ്കില്‍ നിന്ന് 12800 കോടി രൂപ വായ് പ എടുത്തിട്ടുണ്ടെന്നാണ് വിവരം.
Comments are closed.