വിദേശത്ത് നിന്നെത്തിയ പട്ടാഴി സ്വദേശി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പരാതി

കൊല്ലം: വിദേശത്ത് നിന്നെത്തിയ പട്ടാഴി സ്വദേശി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ ആരോഗ്യ വകുപ്പ് പരാതി നല്‍കി. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇംഗ്ലണ്ടില്‍ നിന്നും വന്ന ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുകയാണ്.

തുടര്‍ന്ന് ഇയാളുടെ പ്രവര്‍ത്തിയില്‍ പ്രദേശവാസികളും ആശങ്കയിലാണ്. എന്നാല്‍ മാര്‍ച്ച് 8 നാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കുന്നുമില്ല.

Comments are closed.