കൊവിഡ് 19 : അദാലത്തുകള്‍ രണ്ടാഴ്ച നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് ചീഫ് ജസ്റ്റിസ്

കൊച്ചി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് അദാലത്തുകള്‍ രണ്ടാഴ്ച നിര്‍ത്തിവെക്കാനും കോടതി മുറിയില്‍ കേസുമായി ബന്ധമുള്ളവരെ മാത്രം പ്രവേശിപ്പിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

കോടതിയിലേക്കുള്ള എല്ലാ ഗേറ്റിലും തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കി. അതേസമയം കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡുമായി കോടതിയില്‍ എത്താവുന്നതാണ്.

Comments are closed.