Ultimate magazine theme for WordPress.

ബഹ്‌റൈനില്‍ കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് 65കാരി മരിച്ചു

മനാമ: ബഹ്‌റൈനില്‍ കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് 65കാരി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ കോവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ കഴിഞ്ഞ മാസം തിരിച്ചെത്തിയ ബഹ്‌റൈന്‍ സ്വദേശിനിയുടെ മരണ വിവരമാണ് തിങ്കളാഴ്ച അധികൃതര്‍ പുറത്തുവിട്ടത്. രാജ്യത്ത് എത്തിയപ്പോള്‍ തന്നെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റ് ജനങ്ങളുമായി ഇവര്‍ ഇടപഴകിയിരുന്നില്ല. രാജ്യത്ത് 17 പേര്‍ കഴിഞ്ഞ ദിവസം രോഗത്തെ അതിജീവിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 77 ആയി. ഇതുവരെ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ചികിത്സ ലഭ്യമാക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.