ഒമാനില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സീബിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാഹിര്‍ (30) നിസ്‌വയില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ പ്രഭാത നമസ്‌കാരത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.

കളി ആരംഭിച്ച് മിനിറ്റുകള്‍ക്കകം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആറ് വര്‍ഷമായി ഒമാന്‍ ജോലി ചെയ്യുന്ന ഷാഹിര്‍ അടുത്തിടെയാണ് നിസ്‌വയിലേക്ക് സ്ഥലം മാറിയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Comments are closed.