ബിഎസ്എന്‍എല്ലും തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമായ ബിഎസ്എന്‍എല്‍ ടിവി പുറത്തിറക്കി
ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ എല്ലാം അവരവരുടെ ഒടിടി പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ കുറച്ച് കാലങ്ങളായി നടക്കുന്നുണ്ട്. തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ ആക്സസ് നൽകികൊണ്ടാണ് കമ്പനികൾ ഉപയോക്താക്കളെ ആകർഷിക്കുന്നത്.
സ്വകാര്യ കമ്പനികളെല്ലാം തങ്ങളുടെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം വികസിപ്പിച്ച് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൌജന്യ സബ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന അവസരത്തിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമായ ബിഎസ്എൻഎൽ ടിവി പുറത്തിറക്കി. ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ ടിവി അപ്ലിക്കേഷനിലൂടെഅൺലിമിറ്റഡ് സിനിമകൾ ആസ്വദിക്കാൻ കഴിയും.
ടെലിക്കോം കമ്പനികളുടെ ഒടിടി സേവനങ്ങളിൽ നിലവിൽ മുൻപന്തിയിലുള്ളത് ജിയോയുടെ ജിയോ ടിവി ആപ്ലിക്കേഷനാണ്. 670 ലധികം ലൈവ് ടിവി ചാനലുകളാണ് ഇതിൽ ലഭ്യമാകുക. ഇതിനൊപ്പം വിവിധ മുൻനിര OTT സേവന ദാതാക്കളിൽ നിന്നുള്ള കണ്ട്ന്റ് ക്യൂറേറ്റ് ചെയ്യുന്ന ജിയോ സിനിമ അപ്ലിക്കേഷനും ലഭ്യമാണ്.
ബിഎസ്എൻഎൽ ടിവി സേവനം പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭ്യമല്ല. പഞ്ചാബി, ഹരിയാൻവി, ഹിന്ദി, ഒഡിയ, ഭോജ്പുരി, ബംഗാളി തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിൽ ബിഎസ്എൻഎൽ ടിവി കണ്ടന്റ് ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം കണ്ടന്റുകൾ നിലവിൽ ലഭ്യമല്ല. കൂടാതെ ബിഎസ്എൻഎൽ ടിവി അപ്ലിക്കേഷൻ ഒരു ലൈവ് ടിവി സേവനവും നൽകുന്നില്ല. വരും ദിവസങ്ങളിൽ ഈ സേവനം ഉപയോക്താക്കൾക്ക് ബിഎസ്എൻൽ ടിവിയിലൂടെ ലഭ്യമാകും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന 2.1 എംബി സൈസ് ഉള്ള ആപ്ലിക്കേഷനാണ് ബിഎസ്എൻഎൽ ടിവി. ഇത് ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോറിൽ ലഭ്യമല്ല. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന ആറ് എസ്ടിവികളിൽ ഒന്ന് റീചാർജ് ചെയ്താൽ നിങ്ങൾക്ക് ഒരു യുസെർ നെയിമും ഒടിപിയും ലഭിക്കും. അത് ബിഎസ്എൻഎൽ ടിവി ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. യുസർനെയിമും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം നിങ്ങൾ ഭാഷ തിരഞ്ഞെടുത്താൽ പ്രിയപ്പെട്ട കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും.
Comments are closed.