തിരുവനന്തപുരം – ദോഹ സെക്ടറില്‍ കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് തൗഫിക്ക്

ദോഹ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് തിരുവനന്തപുരം – ദോഹ സെക്ടറില്‍ കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തിരുനന്തപുരം എയര്‍പോര്‍ട്ട് യുസേഴ്‌സ് ഫോം ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുന രാരംഭിക്കണമെന്നും യൂസേഴ്‌സ് ഫീ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.

കൂടാതെ തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും കുറച്ചുമാസങ്ങളായി സര്‍വ്വീസ് നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ എയര്‍ ഇന്ത്യ കോഴിക്കോട് വഴി സര്‍വ്വീസ് നടത്തുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം. പത്തനം തിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിലെ തെക്ക് – കിഴക്കന്‍ ഭാഗങ്ങളില്‍ ഉള്ളവര്‍, നാഗര്‍കോവില്‍ കന്യകുമാരി, തൂത്തുക്കുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടിലാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ ജില്ലകളിലെ എം. പിമാര്‍ക്കും എം എല്‍ എ മാര്‍ക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മീറ്റിംഗില്‍ തൗഫിക്ക് ചെയര്‍മാന്‍ എസ്. പ്രദീപ് കുമാര്‍ അദ്ധ്യകഷത വഹിച്ചു.

തോമസ് കുര്യന്‍ സ്വാഗതവും സിറാജുദീന്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു. വിനോദ് വി. നായര്‍ (ഐ. സി. സി. വൈസ് പ്രസിഡന്റ്), സന്തോഷ് കുമാര്‍ പിള്ള (ഐ. സി. ബി.എഫ്  ), അബ്ദുള്‍ റൗഫ് കൊണ്ടാട്ടി (തൗഫിക്ക് അഡൈ്വസര്‍) റഹ്മത്തുള്ള ജമാല്‍(ട്രാക്). രമേശ് കെ. നായര്‍, ഷാജു(കെ.നി.സി.ഡി.എഫ്), ദിലീപ് (നോര്‍വ). രാജ വിജയന്‍(ഖത്തര്‍ തമിള്‍ സംഘം), കുരുവിള ജോര്‍ജ്ജ്(ഇന്‍കാസ് പത്തനം തിട്ട), ഫിറോസ് സലാം(കെ.ബി.എഫ്്), നിഷാം എം എസ്. (വിദ്യാ ആര്‍ട്‌സ്), വിനോദ് പി. ബാലന്‍(സി.ഇ.ടി.എ.എ.കെ.), സുനില്‍ കുമാര്‍ (ഒ. പി. കെ ) റിജോ ജോയ് (അടൂര്‍ അസോസിയേഷന്‍), ഓമനക്കുട്ടന്‍ പരുമല(ഐ. എം.എഫ്), പ്രവീണ്‍ ഷേണായ് (ഫാമിലി ഫാര്‍മസി), ദുര്‍ഗ ദാസ്(കേരളീയം ഖത്തര്‍), ജയപാല്‍ (ഇന്‍കാസ് തിരുവനന്തപുരം ) എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.