തിരുവനന്തപുരം ശ്രീചിത്രയില്‍ അവധിയില്‍ പോയ ഡോക്ടറെ മടക്കി വിളിച്ചത് ഡെപ്യൂട്ടി ഡയറക്ടറാണെന്ന് വിവരം

തിരുവനന്തപുരം : സ്പെയിനിലെ ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഡോക്ടര്‍ കൊറോണ സ്ഥിരീകരിച്ചതിനുശേഷം തിരുവനന്തപുരം ശ്രീചിത്രയില്‍ രോഗികളെ പരിശോധിച്ചത് ആശങ്കയിലായിരിക്കെ അവധിയില്‍ പോയ ഡോക്ടറെ മടക്കി വിളിച്ചത് ഡെപ്യൂട്ടി ഡയറക്ടറാണെന്നാണ് വിവരം. തുടര്‍ന്ന് ഡോക്ടര്‍ കാത്ത് ലാബില്‍ സര്‍ജറിയുടെ ഭാഗമാവുകയും ചെയ്തിരുന്നു. തിരിച്ചെത്തിയതിന്റ പിറ്റേദിവസം ഇദ്ദേഹം ആശുപത്രിയിലെത്തിയെങ്കിലും തുടര്‍ന്ന് അവധിയെടുത്ത് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആസ്മ രോഗം കൂടിയുള്ളതിനാലായിരുന്നു മുന്‍കരുതല്‍ എടുത്തത്. എന്നാല്‍ ഏഴാം തീയതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇദ്ദേഹത്തെ തിരികെ വിളിച്ചിരുന്നു. എന്നാല്‍ സ്പെയിനില്‍ നിന്നെത്തിയ രണ്ടു പേരില്‍ ഒരാള്‍ വീട്ടില്‍ കഴിയുന്നതും, മറ്റൊരാള്‍ ആശുപത്രിയില്‍ വരുന്നതും ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായതോടെയാണ് കൊറോണ സ്ഥിരീകരിച്ച ഡോക്ടറെ ഡെപ്യൂട്ടി ഡയറക്ടര്‍ മടക്കിവിളിച്ചത്.

അതേസമയം ശ്രീചിത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സംഘം തെളിവെടുപ്പിന് എത്തിയ സാഹചര്യത്തിലാണ് ,ഡെപ്യൂട്ടി ഡയറക്ടര്‍ നിരീക്ഷണത്തില്‍ കഴിയാതെ തിടുക്കപ്പെട്ട് ഡ്യൂട്ടിക്കെത്തിയതെന്നും ആരോപിക്കുന്നുണ്ട്.

Comments are closed.