കൊറോണ വൈറസ് : ഏപ്രില്‍ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവച്ചതായി പി.എസ്.സി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 14 വരെയുളള ഒ.എം.ആര്‍. പരീക്ഷകള്‍, കായികക്ഷമതാപരീക്ഷകള്‍, മാര്‍ച്ച് 31 വരെയുളള വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷകള്‍ എന്നിവയും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു.

അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയുടെ നിയമന ശുപാര്‍ശ ഉടന്‍ നടത്താനും ആരോഗ്യ വകുപ്പിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയുടെയും പൊലീസ് വകുപ്പിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെയും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഏപ്രില്‍ മാസത്തെ ഇന്റര്‍വ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കുന്നതാണ്.

Comments are closed.