കൊറോണ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ട യുവാവ് ചാലക്കുടി മേച്ചിറയില്‍ വാഹനാപകടത്തില്‍ മരിച്ചു

ചാലക്കുടി: കൊറോണ നിരീക്ഷണത്തിലുള്ള യുവാവ് ചാലക്കുടി മേച്ചിറയില്‍ വാഹനാപകടത്തില്‍ മരിച്ചു. മേച്ചിറ കാര്യാടന്‍ സുരേഷിന്റെ മകന്‍ സുജിത്ത്(30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തുടര്‍ന്ന് ഇയാളുടെ പോസ്റ്റുമോര്‍ട്ടം മാറ്റിവച്ചു. കൊറോണ ബാധയുണ്ടോയെന്ന വിദഗ്ദ്ധ പരിശോധന പോസ്റ്റ് മോര്‍ട്ടത്തോടൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

അതേസമയം മാര്‍ച്ച് 12നാണ് സുജിത്ത് ദുബായില്‍ നിന്ന് അവധിയിലെത്തിയത്. വീട്ടില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് ഇയാള്‍ അര്‍ദ്ധ രാത്രിക്ക് ശേഷം സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്തത്. ബൈക്ക് ഓടിച്ചിരുന്ന നായരങ്ങാടി തുമ്പരത്തുക്കുടി രാജുവിന്റെ മകന്‍ അര്‍ജുന്‍(22) അന്നുതന്നെ മരിച്ചിരുന്നു. സുജിത്തിന് ഗുരുതരമായി പരിക്കേറ്റാണ് ആശുപത്രിയിലായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ജയയാണ് അമ്മ. സഹോദരന്‍.സുജേഷ്.

Comments are closed.