മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായ മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയ്ക്കും കേരളാ ഗവര്‍ണര്‍ പദവിയിലെത്തിയ ജസ്റ്റിസ് പി. സദാശിവത്തിനും ശേഷം ആദ്യമായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി പത്രസമ്മേളനം നടത്തിയ ജഡ്ജുമാരില്‍ ഒരാളാണ് അദ്ദേഹം.

എന്നാല്‍ പിന്നീട് ചീഫ് ജസ്റ്റിസ് ആയ ശേഷം കേന്ദ്രസര്‍ക്കാരിനെ റാഫേല്‍ യുദ്ധവിമാന കേസുകളില്‍ അടക്കം സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അസാം സ്വദേശിയായ രഞ്ജന്‍ ഗോഗോയ് 2018 ഒക്ടോബറിലാണ് സുപ്രീംകോടതി ജഡ്ജിയായത്. ശബരിമല യുവതി പ്രവേശം അനുവദിച്ച വിധി ചോദ്യം ചെയ്ത പുന:പരിശോധനാ ഹര്‍ജി അനുവദിച്ച് വിശാല ബെഞ്ചിന് വിടാനുള്ള ഉത്തരവിട്ടതും അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്. എന്നാല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായ ചരിത്ര വിധി അടക്കം പുറപ്പെടുവിച്ച ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.

Comments are closed.