യെസ് ബാങ്ക് വായ്പാ തട്ടിപ്പ് : കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ; നാളെ മുതല്‍ എല്ലാ ബാങ്കിംഗ് സേവനങ്ങളും പുനസ്ഥാപിക്കും

മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറാവുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുടര്‍ന്ന് സീ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. ഈ ആഴ്ച തന്നെ ഇവരെ ചോദ്യം ചെയ്യും. എന്നാല്‍ വഴിവിട്ട് വായ്പ നല്‍കി ബാങ്കിനെ പ്രതിസന്ധിയിലാക്കിയതിന് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ ഈ മാസം 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നതാണ്.

അതേസമയം റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്റെ ഭാഗമായി നാളെ വൈകീട്ട് 6 മണി മുതല്‍ യെസ് ബാങ്കിന്റെ എല്ലാവിധ സേവനങ്ങളും പുനസ്ഥാപിക്കുന്നതാണ്. തുടര്‍ന്ന് മാര്‍ച്ച് 26ന് പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറും. പണക്ഷാമം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ പണം നല്‍കാനും തയാറാണെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി അയഞ്ഞതോടെ യെസ് ബാങ്കിന്റെ ഓഹരി മൂല്യം 40 ശതമാനത്തിലേറെ കൂടി.

Comments are closed.