മുബൈയില്‍ 3 വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു ; വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ സീല്‍ അടിക്കും
മുംബൈ: മുബൈയില്‍ 3 വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ സീല്‍ അടിക്കുന്ന രീതി ആരംഭിച്ചു. എന്നാല്‍ രോഗികള്‍ പുറത്തിറങ്ങുന്നത് തടയാനാണ് നടപടിയെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ ആകെ 40 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് എറ്റവും കൂടുതല്‍ രോഗികള്‍ നിലവില്‍ മഹാരാഷ്ട്രയിലാണ്. രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിയിരിക്കുകയാണ്. കൂടാതെ മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിത ജില്ലകള്‍ക്കായി 45 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചു.
Comments are closed.