കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ സ്വമേധയ ക്വാറന്റീനില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീചിത്രയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ സ്വമേധയ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇവിടെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുരളീധരന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. സ്പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ മൂന്നു ദിവസം ശ്രീചിത്രയില്‍ ജോലി ചെയ്തിരുന്നു.

ഇദ്ദേഹവുമായി ഇടപഴകിയ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മുരളീധരന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തോ എന്ന സംശയത്തിന്റെ പേരിലാണ് അദ്ദേഹം സ്വയം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഇന്നലെ മുതല്‍ അദ്ദേഹം പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വീട്ടിലിരുന്ന് ഓഫീസ് ചുമതലകള്‍ നിര്‍വഹിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

Comments are closed.