Ultimate magazine theme for WordPress.

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ; മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചുള്ള ആദ്യ മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ദുബായില്‍ പോയി വന്ന ചികിത്സയില്‍ കഴിഞ്ഞിരുന്ന 64 കാരി മരിച്ചതോടെ ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മുംബൈയിലെ കസ്തൂര്‍ബാ ഹോസ്പിറ്റിലിലാണ് മൂന്നാമത്തെ മരണം.

ഡല്‍ഹിയില്‍ ഒരു 68 കാരിയും കര്‍ണാടകയില്‍ 74 കാരനുമായിരുന്നു ഇന്ത്യയില്‍ മുമ്പ് മരണമടഞ്ഞത്. അതേസമയം ഇന്ത്യയില്‍ ഇതുവരെ 125 കൊറോണാ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങുന്നതിനാല്‍ ഇത് തടയാന്‍ ഐസൊലേഷന്‍ എന്നെഴൂതിയ 14 ദിവസത്തേക്ക് പോകാത്ത മഷി ഉപയോഗിച്ച് രോഗികളുടെ കൈപ്പത്തിയില്‍ സ്റ്റാമ്പ് പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

കൂടാതെ ക്വാറന്റൈ്ന്‍ ലംഘിക്കുവര്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ എല്ലാ കോളേജുകളിലെയും പരീക്ഷകള്‍ മാറ്റിയിരുന്നു. മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മതപരമായ പരിപാടികള്‍ മാറ്റി വെയ്ക്കാനും അദ്ധ്യക്ഷന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രശസ്തമായ ദിദ്ധിവിനായക ക്ഷേത്രം ഉള്‍പ്പെടെയുള്ളവ അടച്ചിടുകയും ചെയ്തിരുന്നു.

Comments are closed.