വിദേശ മദ്യഷാപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല : എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശ മദ്യഷാപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. അതേസമയം കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളായും മാറ്റിയതിനാല്‍ പഴയപോലെ ക്യൂ ഇല്ലെന്നും പറയുന്നു.

ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പരസ്പരം സ്പര്‍ശിക്കാതെ ഇവര്‍ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കൂടാതെ ജീവനക്കാര്‍ക്കുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മാഹിയില്‍ ബാറുകള്‍ മാത്രമാണ് അടച്ചിരിക്കുന്നത്. ഷോപ്പുകള്‍ അടച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു.

Comments are closed.