Ultimate magazine theme for WordPress.

കോഴിക്കോട് യൂത്ത് ലീഗ് ശാഖാ ജോയിന്‍ സെക്രട്ടറി കുത്തേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യൂത്ത് ലീഗ് ശാഖാ ജോയിന്‍ സെക്രട്ടറി ബെല്‍മൗണ്ട് സ്വദേശി അന്‍സാര്‍ കുത്തേറ്റ് മരിച്ചു. തുടര്‍ന്ന് അയല്‍വാസി അഹമ്മദ് ഹാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തൊട്ടില്‍പാലം ലീഗ് ഓഫീസില്‍ വെച്ചാണ് അന്‍സാറിനെ അയല്‍വാസിയായ അഹമ്മദ് ഹാജി കുത്തിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു. അതേസമയം അന്‍സാറും അഹമ്മദ് ഹാജിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട് അഹമ്മദ് ഹാജി കാവിലുംപാറ പഞ്ചായത്ത് ലീഗ് കമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ലീഗ് പ്രാദേശിക നേതാക്കളുടെ മധ്യസ്ഥതയില്‍ ഇന്നലെ തൊട്ടില്‍പാലം ഓഫീസില്‍ ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് പിരിഞ്ഞയുടന്‍ ഭാര്യയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അഹമ്മദ് ഹാജി അന്‍സാറിനെ കുത്തുകയായിരുന്നു. അഹമ്മദ് ഹാജിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിഹാബ്, അന്‍സാറിന്റെ പിതാവ് അലി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സെയ്തലവി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

Comments are closed.