Ultimate magazine theme for WordPress.

മൂന്നാംവിവാഹത്തിന് തൊട്ട് മുന്‍പ് യുവാവിനെ ആദ്യ ഭാര്യമാര്‍ വധുഗൃഹത്തില്‍ നിന്നും പിടികൂടി

അഞ്ചാലുംമൂട്: മൂന്നാംവിവാഹത്തിന് മുന്‍പ് യുവാവിനെ വധുഗൃഹത്തില്‍ നിന്നും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍കുമാറിനെയാണ് ആദ്യ ഭാര്യമാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. 38 വയസുള്ള ഇയാള്‍ രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാള്‍ കാഞ്ഞാവെളിയില്‍ മൂന്നാം വിവാഹത്തിന് എത്തിയത്. കോട്ടയം സ്വദേശിയായ അനില്‍കുമാര്‍ സിആര്‍പിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് പറയുന്നത്.

2005ല്‍ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനില്‍കുമാര്‍ 2014ല്‍ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം മറച്ചു വച്ചായിരുന്നു രണ്ടാം വിവാഹം. നാലു മാസം മുന്‍പ് കാഞ്ഞാവെളിയില്‍ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. തുടര്‍ന്നു വിവാഹം ഉറപ്പിച്ചു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി.

സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്ന് കൊട്ടാരക്കര എസ്.പി ഓഫിസില്‍ പരാതി നല്‍കി. എസ്പിയുടെ നിര്‍ദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേര്‍ന്ന് കാഞ്ഞാവെളിയിലെ വീട്ടില്‍ ആദ്യ ഭാര്യമാരുമായെത്തി. ആദ്യ ഭാര്യമാര്‍ ചേര്‍ന്നു അനില്‍കുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

Comments are closed.