Ultimate magazine theme for WordPress.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : 17കാരന്‍ അറസ്റ്റില്‍

പാലക്കാട്: മുതലമടയില്‍ കിണറ്റില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ 17കാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോളനിയ്ക്ക് സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടന്നിരുന്ന രാത്രിയാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ച് കൊലുപ്പെടുത്തിയത്.

പെണ്‍കുട്ടിയോട് പ്രണയം നടിച്ചിരുന്ന ബന്ധുവായ 17 കാരന്‍ സംഭവ ദിവസം രാത്രി അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പോയ തക്കം നോക്കി വീട്ടിലെത്തുകയും തുടര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന്‍ തോപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ സമീപത്തുണ്ടായിരുന്ന കിണറിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കാണാതായ പെണ്‍കുട്ടിക്കായി 17 കാരന്‍ നാട്ടുകാര്‍ക്കെപ്പം രണ്ട് ദിവസം തിരച്ചില്‍ നടത്താനും പങ്കെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

Comments are closed.