Ultimate magazine theme for WordPress.

മാഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു ; യുഎഇയില്‍ നിന്ന് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ

കണ്ണൂര്‍: മാഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി പുതുച്ചേരി ആരോഗ്യ മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയായ മാഹിയില്‍ യുഎഇയില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 26 ആയി. ആറ് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണുള്ളത്. 821 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 108 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 95 എണ്ണം നെഗറ്റീവുമാണ്.

Comments are closed.