കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സ് ആശുപത്രി വിട്ടു

സിഡ്നി: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സ് ആശുപത്രി വിട്ടു. നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്സ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലിരിക്കെയാണ് ഓസ്ട്രേലിയയില്‍ വച്ച് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

അതേസമയം ഗായികയും ഗാനരചയിതാവുമായ വില്‍സണ്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് സിഡ്നിയിലും ബ്രിസ്ബേനിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇരുവരുമായി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രാലയം ശ്രമം നടത്തിയിരുന്നു. ഓസ്ട്രേലിയയില്‍ ഇതുവരെ 400 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

Comments are closed.