കൊവിഡ് 19 : മാര്‍ച്ച് 19 മുതല്‍ അനിശ്ചിത കാലത്തേക്ക് ചിത്രീകരണം നിര്‍ത്തി വച്ച് തമിഴ് സിനമാ മേഖല

ചെന്നൈ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 19 മുതല്‍ അനിശ്ചിത കാലത്തേക്ക് ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ് തമിഴ് സിനമാ മേഖല. തുടര്‍ന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(എഫ്ഇഎഫ്എസ്‌ഐ)യാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമടക്കമുള്ള ജോലികളും നിര്‍ത്തി വയ്ക്കണമെന്നും തമിഴ് ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാക്കളോടും ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്ഇഎഫ്എസ്‌ഐ പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി വ്യക്തമാക്കി.

Comments are closed.