കൊവിഡ് 19 : ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കി

കാന്‍ബറ: കൊവിഡ് 19 വ്യാപിക്കുന്നതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കി. സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെ മെഡിക്കല്‍ സംഘവും ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ തീരുമാനത്തിലെത്തിയത്. തേസമയം ഷെഫീല്‍ഡ് ഷീല്‍ഡിന്റെ അവസാന റൌണ്ട് മത്സരങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ തന്നെ റദ്ധാക്കിയിരുന്നു.

എന്നാല്‍ ഫൈനല്‍ റദ്ദാക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു. ഇതോടെ ന്യൂ സൗത്ത് വെയ്ല്‍സിനെ ജേതാക്കളായി പ്രഖ്യാപിച്ചു. ഒന്‍പതില്‍ ആറ് ജയങ്ങളുള്ള ന്യൂ സൗത്ത് വെയ്ല്‍സ് ബ്ലൂസാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം നേടുന്നത്. രണ്ടാമതുള്ള വിക്ടോറിയയേക്കാള്‍ 14 പോയിന്റ്‌ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം സ്ഥാനക്കാരായി വിക്ടോറിയയെയും തിരഞ്ഞെടുത്തിരുന്നു.

Comments are closed.