ബജാജ് RE, മാക്‌സിമ, മാക്‌സിമ കാര്‍ഗോ ശ്രേണിയില്‍ 14 ബിഎസ് VI-കംപ്ലയിന്റ് ത്രീ-വീലര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു

ബജാജ് ഓട്ടോ ബ്രാൻഡിന്റെ RE, മാക്സിമ, മാക്സിമ കാർഗോ ശ്രേണിയിലുടനീളം 14 ബിഎസ് VI-കംപ്ലയിന്റ് ത്രീ-വീലർ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. മോട്ടോർ സൈക്കിൾ പോർട്ട്‌ഫോളിയോയ്ക്ക് പേരുകേട്ട ഇന്ത്യൻ ബ്രാൻഡ് തങ്ങളുടെ മുചക്ര വാഹന ശ്രേണി ഔറംഗബാദിലെ വാലൂജിലാണ് നിർമ്മിക്കുന്നത്.

പരിഷ്കരിച്ച ബജാജ് RE‌ ത്രീ-വീലർ ശ്രേണിയിൽ FI സംവിധാനത്തോടെയാണ് എത്തുന്നത്. സി‌എൻ‌ജി, എൽ‌പി‌ജി, പെട്രോൾ എന്നിങ്ങനെ മൂന്ന് ഇന്ധന ഫോർമാറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് പുതിയ 236 സിസി എഞ്ചിൻ.

മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മികച്ച പവറും പിക്ക്അപ്പും ബിഎസ് VI മോട്ടോർ വാഗ്ദാനം ചെയ്യുന്നു. ബജാജ് മാക്സിമ ശ്രേണി അവരുടെ ബി‌എസ് IV മോഡലുകൾക്ക് സമാനമായ പവർ പ്ലാന്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രകടനത്തിലും ഇന്ധനക്ഷമതയിലും വലിയ വിട്ടുവീഴ്ച ചെയ്യാതെ പുതിയ എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി ഇവ പുനക്രമീകരിച്ചിരിക്കുന്നു.

ഡീസൽ മോഡലുകളുള്ള മാക്സിമ, RE എന്നിവയ്ക്ക് നിലവിലുള്ള 470 സിസി പവർ പ്ലാന്റിൽ പുതിയ EGR (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ) സംവിധാനവും കാറ്റലറ്റിക് കൺവെർട്ടറും ലഭിക്കുന്നു. ഇന്ത്യൻ വാഹന വ്യവസായത്തിലുടനീളം, ഡീസൽ വാഹനങ്ങൾ സാവധാനം രംഗം വിടുകയാണ്.

ഡീസൽ എഞ്ചിനുകൾ കർശനമായ എമിഷൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നിർമ്മാതാക്കൾക്കുണ്ടാവുന്ന അധിക ചെലവിന്റെ ബുദ്ധിമുട്ട് കാരണമാണിത്. എന്നിരുന്നാലും, ബജാജ് ഓട്ടോ തങ്ങളുടെ ഡീസൽ ത്രീ-വീലർ നിര ബിഎസ് VI സവിശേഷതകളിലേക്ക് പരിഷ്കരിച്ചിരിക്കുകയാണ്.

മഹീന്ദ്ര ട്രിയോ പോലുള്ള മോഡലുകളുടെ അവതരണത്തോടെ ഇന്ത്യൻ ത്രീ-വീലർ വിപണി പതുക്കെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കു മാറുകയാണ്. ക്വാഡ്രൈസൈക്കിളുകളും ഈ വിഭാഗത്തിൽ ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഉൽ‌പ്പന്നമായി മാറിയിരിക്കുന്നു.

വിപണിയിലെ ഒരേയൊരു ക്വാഡ്രിസൈക്കിളാണ് ബജാജ് ക്യൂട്ട്, അതേസമയം പൂർണ്ണ ഇലക്ട്രിക് ആറ്റം മോഡൽ വരും മാസങ്ങളിൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

വിവിധ ഇന്ധന ഫോർമാറ്റുകളിൽ ബിഎസ് VI ത്രീ-വീലർ ശ്രേണി RE, മാക്സിമ, മാക്സിമ കാർഗോ എന്നിവ അവതരിപ്പിച്ചതിന് പുറമെ ബജാജ് ഓട്ടോ ഇവയ്ക്കായി സൗജന്യ സർവ്വീസ് പാക്കേജുകളും ഒരുക്കിയിരിക്കുന്നു. ലേബർ ചാർജ്, ഫിൽട്ടർ മാറ്റിസ്ഥാപിക്കൽ, ഓയിൽ ചെഞ്ച് എന്നിവ ഉൾപ്പെടുന്നതാണ് ഈ പാക്കേജുകൾ.

ഇന്ത്യൻ ത്രീ-വീലർ മാർക്കറ്റിന്റെ നേതാവായി തുടരാൻ ബ്രാൻഡിനെ ഇത് സഹായിക്കും, ഒപ്പം ഉൽപ്പന്നങ്ങളിലുടനീളം പണത്തിന് മികച്ച മൂല്യവും വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തിൽ, 2019-20 സാമ്പത്തിക വർഷത്തിൽ ശേഖരിച്ച കണക്കുകൾ പ്രകാരം ആഭ്യന്തര വിപണിയിൽ 58% വിപണി വിഹിതം ബജാജ് ഓട്ടോ കരസ്ഥമാക്കുന്നു.

ത്രീ-വീലർ വാണിജ്യ മേഘലയിൽ RE, മാക്സിമ എന്നിവയുടെ രൂപത്തിൽ വിശാലമായ ഉൽ‌പ്പന്നങ്ങൾ കമ്പനിക്ക് ഉണ്ട്. ഒപ്പം മാക്സിമ കാർഗോ ലൈനും നിർമ്മാതാക്കൾക്കുണ്ട് എന്നും ചടങ്ങിൽ സംസാരിച്ച ബജാജ് ഓട്ടോ ലിമിറ്റഡ് – IBU (ഇൻട്രാ സിറ്റി ബിസിനസ് യൂണിറ്റ്) ജോയിന്റ് പ്രസിഡന്റ് സമർദീപ് സുബന്ദ് പറഞ്ഞു.

Comments are closed.