എര്‍ട്ടിഗയില്‍ ചെറിയ പരിഷ്‌ക്കരണവുമായി മാരുതി സുസുക്കി

ജനപ്രിയ എംപിവി വാഹനമായ എർട്ടിഗയിൽ ചെറിയ പരിഷ്ക്കരണവുമായി മാരുതി സുസുക്കി. തായ്‌ലൻഡ് വിപണിയിലെ മോഡലിലാണ് കമ്പനി പുത്തൻ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിലെ മാരുതി എർട്ടിഗയിൽ വാഗ്‌ദാനം ചെയ്യുന്ന ഏഴ് ഇഞ്ച് സ്‌മാർട്ട്പ്ലേ ടച്ച്സ്ക്രീനിന് പകരമായി പുതിയ പത്ത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം ഉപയോഗിച്ച് എംപിവിയെ സുസുക്കി നവീകരിക്കുകയായിരുന്നു.

ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സി കണക്റ്റിവിറ്റി എന്നിവയുമായി പൊരുത്തപ്പെടുന്നു. കൂടാതെ, എർട്ടിഗ പുതിയ ഡ്യുവൽ ടോൺ അലോയ് വീലുകളും ബർഗണ്ടി റെഡ് കളർ സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.

ഈ പരിഷ്ക്കരണങ്ങൾ ഏഴ് സീറ്റർ എം‌പി‌വിക്ക് കൂടുതൽ പ്രീമിയം അപ്പീൽ നൽകുന്നു. കൂടാതെ ടച്ച്‌സ്‌ക്രീനിൽ മികച്ച ഡിസ്‌പ്ലേ ഉള്ളതായി തോന്നുന്നു. സമീപഭാവിയിൽ ആഭ്യന്തര വിപണിയിലെ എർട്ടിഗയിലും ഈ മാറ്റങ്ങൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തായ്‌ലൻഡിൽ, എർട്ടിഗയെ രണ്ട് പതിപ്പുകളിലാണ് വിൽക്കുന്നത്. അതിൽ ബേസ് മോഡലായ GL-ന് 15.20 ലക്ഷം രൂപയാണ് വില. അതേസമയം ഉയർന്ന GX വകഭേദത്തിന് 16.73 ലക്ഷം രൂപയുമാണ് വില.

ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്‌ത ശേഷമാണ് തായ് വിപണിയിൽ എർട്ടിഗ വിൽക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്. 1.5 ലിറ്റർ K15B നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയൈണ് വാഹനത്തിന് കരുത്തേകുന്നത്.

ഇത് 6,000 rpm-ൽ പരമാവധി 105 bhp പവറും 4,400 rpm-ൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡായി നാല് സ്പീഡ് ഓട്ടോമാറ്റിക് ഗി‌യർബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

എന്നിരുന്നാലും, ഇന്ത്യയിൽ, എർട്ടിഗയുടെ പെട്രോൾ എഞ്ചിന് SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇതിനകം തന്നെ ബിഎസ്-VI കംപ്ലയിന്റാണ്. ഗ്യാസോലിൻ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി തെരഞ്ഞെടുക്കാൻ സാധിക്കും.

നിലവിൽ അതിന്റെ അടിസ്ഥാന മോഡലിന് 7.59 ലക്ഷവും രൂപയും ഏറ്റവും ഉയർന്ന പതിപ്പിന് 10.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

രണ്ടാം തലമുറ മാരുതി സുസുക്കി എർട്ടിഗ 2018 അവസാനത്തോടെ ഇന്ത്യയിൽ പുറത്തിറങ്ങി. പിന്നീട് അതിന്റെ മുൻഗാമിയുടെ വിജയത്തെക്കാൾ ഇരട്ടി ജനപ്രീതി നേടാനും വാഹനത്തിനായി. കൂടാതെ കഴിഞ്ഞ വർഷം വിപണിയിൽ പ്രതിസന്ധി നേരിട്ടപ്പോൾ പോലും എം‌പി‌വി മാരുതിക്ക് സ്ഥിരമായ മികച്ച വിൽപ്പന നേടിക്കൊടുത്തു.

Comments are closed.