Ultimate magazine theme for WordPress.

കൊവിഡ് 19 : പൊതു സ്ഥലങ്ങള്‍ അടച്ചിടാനും മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനുമുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഷോപ്പിംഗ് മാള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങള്‍ അടച്ചിടാനും മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകരുടെ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൂടാതെ സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്.

അതേസമയം പൊതു സ്ഥലം അടച്ചിടണം എന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആകില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി അറിയിച്ചു. എന്നാല്‍ മാസ്‌ക്, സാനിറ്റൈസര്‍ പോലുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാധനങ്ങള്‍ക്ക് കൊള്ള വില ഈടാക്കുന്നത് തടയാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.