Ultimate magazine theme for WordPress.

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയി. ഇതോടെ കേരളത്തില്‍ രോഗമുകതി നേടുന്ന നാലാമത്തെയാളാണ് ഇത്. അതേസമയം രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ തുടരുന്നതാണ്. ദുബായില്‍ നിന്നെത്തിയ രോഗിയുമായി അടുത്ത് ഇടപെഴകിയ മകന്‍, ഭാര്യ ,അമ്മ, ചികിത്സിച്ച ഡോക്ടര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ദുബായില്‍ ടാക്സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പതിന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് എത്തിയത്. 44കാരനായ ഇയാള്‍ ടാക്സിയില്‍ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്നവഴിയില്‍ കൊണ്ടോട്ടിയില്‍ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു.

പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. എന്നാല്‍ നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

Comments are closed.