കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി : ആരോഗ്യ മന്ത്രാലയം

റിയാദ്: കൊറോണ വൈറസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി താക്കീത് നല്‍കി.

രാജ്യത്തെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന വിവരങ്ങളാണ് അവസാന വാക്ക്. മന്ത്രാലയത്തിന്റേതല്ലാത്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളോ വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും രാജ്യവാസികള്‍ ഒഴിവാക്കണമെന്നും ഡോ. മുഹമ്മദ് അബ്ദുല്‍ അലി വ്യക്തമാക്ക്.

Comments are closed.