ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു
ദില്ലി: ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന 300 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചെന്നും ഇതിന്റെ പരിശോധന ഫലം ഉടന്‍ ലഭ്യമാകുമെന്നും എംബസി വ്യക്തമാക്കി. അതേസമയം ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ഇതോടെ ഇറ്റലിയില്‍ ആകെ മരണസംഖ്യ 2500 കടന്നു. അതേസമയം യൂറോപ്യന്‍ യൂണിയന് സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യന്‍ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല. സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്ക്ക് ആശ്വാസം നല്കാന് അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments are closed.