വയലില്‍ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെക്കണ്ട് നാട്ടുകാര്‍ പരിഭ്രാന്തിയില്‍ ; പരിശോധനയില്‍ അസുഖമൊന്നുമില്ലെന്ന് കണ്ടെത്തി

പാലക്കാട്: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പാടത്ത് കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെക്കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരാവുകയായിരുന്നു. ഇന്നലെ രാവിലെ സൈക്കിളില്‍ നാട് ചുറ്റാനിറങ്ങിയ ഇവാന്‍ ജാക്വറാണ് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചത്. മന്ദത്തുകാവിനടുത്ത് വയലില്‍ കിടന്നുറങ്ങുന്ന ഇവാന്‍ തളര്‍ന്നു കിടക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഉറക്കമുണര്‍ന്നതോടെ കൊറോണ ബാധിതനാണോയെന്ന സംശയമായി.

ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലാക്കി.പരിശോധനയില്‍ അസുഖമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചുവെങ്കിലും ഇപ്പോഴും ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. സൈക്കിളില്‍ കേരളം മുഴുവന്‍ ചുറ്റിക്കാണുക എന്ന ലക്ഷ്യത്തോടെ ജനുവരി 10നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തമിഴ്‌നാട് വഴിയാണ് പാലക്കാട്ടെത്തിയത്.

Comments are closed.