മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മാഹി സ്വദേശി അടക്കമുള്ള 28 അംഗ സംഘം ഉംറ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട് വിമാനമിറങ്ങിയത്. എന്നാല്‍ ഇവര്‍ ഓട്ടോയിലും ട്രെയിനിലും സഞ്ചരിച്ചതായി കണ്ടെത്തി. അതേസമയം രോഗി എത്തിയ കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്ന് സൂപ്രണ്ട് ഉമ്മര്‍ ഫാറൂഖ് വ്യക്തമാക്കി. തുടര്‍ന്ന് രോഗിയുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനാല്‍ ഈ സ്ഥലങ്ങളില്‍ ഈ തിയ്യതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. എന്നാല്‍ മാഹി സ്വദേശിയായ 68കാരി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയ സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Comments are closed.