ലഡാക്കിലെ ലേയില്‍ സേവനം ചെയ്യുന്ന സൈനികനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യുഡല്‍ഹി: കരസേനയിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിലെ ലേയില്‍ സേവനം ചെയ്യുന്ന 34 കാരനായ സൈനികനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ‘സ്നോ വാറിയേഴ്സ്’ എന്നറിയപ്പെടുന്ന ലഡാക് സ്‌കൗട്ട്സ് ഇന്‍ഫന്ററി റെജിമെന്റിലെ അംഗമായ ഇദ്ദേഹം പിതാവ് ഫെബ്രുവരി 27ന് ഇറാനില്‍ നിന്ന് മടങ്ങിയെത്തിയതിനെത്തുടര്‍ന്ന് അവധിയെടുത്ത് പിതാവിനെ കാണാന്‍ പോയിരുന്നു.

മാര്‍ച്ച് രണ്ടിനാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. എന്നാല്‍ ഈ സമയത്ത് അദ്ദേഹം ഇദ്ദേഹത്തിന്റെ പിതാവിനെ ഫെബ്രുവരി 29ന് ലഡാക്കിലെ ഹാര്‍ട്ട് ഫൗണ്ടേഷനില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും മാര്‍ച്ച് ആറിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിറ്റേന്നു മുതല്‍ സൈനികനും നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. കൂടാതെ സൈനികന്റെ സഹോദരിയേയും ഭാര്യയേയും രണ്ടുകുട്ടികളെയും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments are closed.