നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കത്തില്‍ തിഹാര്‍ ജയില്‍ ; തൂക്കിലേറ്റുന്നതിനുള്ള ഡമ്മി പരീക്ഷണവും നടത്തി

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍. രാജ്യത്തെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചുരുക്കം ആരാച്ചാര്‍മാരില്‍ ഒരാളായ മീററ്റ് സ്വദേശിയായ പവന്‍ ജല്ലാദാണ് നിര്‍ഭയ പ്രതികളെ തൂക്കിലേറ്റുന്നത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ പവന്‍ ജല്ലാദിനെ എത്തിച്ച് നാലു പ്രതികളെയും പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തില്‍ തൂക്കിലേറ്റുന്നതിനുള്ള ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകളാണ് ഡമ്മികളായി ഉപയോഗിച്ചത്.

പ്രതികളെ തൂക്കിലേറ്റാനുള്ള കയറിന്റെയും കഴുമരത്തിന്റെയും ബലം അളക്കാനായാണ് ഡമ്മി പരീക്ഷണ സമയത്ത് പ്രതികളുടെ ശരീരഭാരത്തിന്റെ ഇരട്ടിഭാരമുള്ള മണല്‍ചാക്ക് ഉപയോഗിച്ചത്. ായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്. ഡമ്മി പരീക്ഷണത്തിന് ശേഷം കഴുമരവും മറ്റുള്ള കാര്യങ്ങളും എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ നാലു പ്രതികളേയും ഒരേ കഴുമരത്തില്‍ ഒരുമിച്ച് തൂക്കിേലറ്റും. മുന്‍പ് തിഹാര്‍ ജയിലില്‍ ഈ സംവിധാനം ഉണ്ടായിരുന്നില്ല.

എന്നാല്‍, കഴിഞ്ഞ ദിവസം നിര്‍ഭയപ്രതികളെ തൂക്കിലേറ്റുന്നതിനായി പ്രത്യേക സംവിധാനമൊരുക്കുകയായിരുന്നു. പ്രതികളുടെ ബ്രയിന്‍ മാപ്പിങ്ങും മറ്റ് വൈദ്യപരിശോധനകളും പൂര്‍ത്തിയായി. ആരാച്ചാരായ പവന്‍ ജല്ലാദിനെ കനത്ത സുരക്ഷയിലാണ് തിഹാര്‍ ജയിലില്‍ എത്തിച്ചത്.

ജയിലിനുള്ളില്‍ തന്നെയാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നതും. കൂടാതെ, പ്രതികളെ നിരീക്ഷിക്കാന്‍ സെല്ലിന് പുറത്ത് കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തി. അതേസമയം മുകേഷ് സിങ് ഒഴികെയുള്ളവരുടെ വധശിക്ഷ വെള്ളിയാഴ്ച രാവിലെ 5.30 നടപ്പാക്കാനാണ് കോടതിയുടെ വാറന്റ്. പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് എന്നിവരുടെ ബന്ധുക്കള്‍ ഇവരുമായി കൂടിക്കാഴ്ച നടത്തി. അക്ഷയ് കുമാറിന്റെ ബന്ധുക്കള്‍ ഇന്നെത്തുന്നതാണ്.

Comments are closed.