ഞാന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്നും ഗോമൂത്രം കുടിക്കുന്നതില്‍ ഒരു അപകടവും ഇല്ലെന്ന് ദിലീപ് ഘോഷ്

കൊല്‍ക്കത്ത : ഗോമൂത്ര വിതരണം നടത്തിയതിന് ഒരു പരിപാടിയുടെ സംഘാടകനെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്ന പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഞാന്‍ ഗോമൂത്രം കുടിക്കാറുണ്ടെന്നും ഗോമൂത്രം കുടിക്കുന്നതില്‍ ഒരു അപകടവും ഇല്ലെന്നും ഇക്കാര്യം സമ്മതിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ലെന്നും പറയുകയായിരുന്നു. അതേസമയം കൊറോണ വൈറസ് തടയാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഉത്തരകൊല്‍ക്കത്തയില്‍ ഗോമൂത്രം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു.

നിരവധിപ്പേരാണ് ഇവിടെ ഗോമൂത്രം കുടിക്കാന്‍ എത്തിയത്. എന്നാല്‍, പ്രസാദമെന്ന പേരില്‍ ഗോമൂത്രം വിതരണം ചെയ്ത് ആളുകളെ വിഢ്ഡികളാക്കുന്നുവെന്ന് ആരോപിച്ച് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. രാജ്യത്തെ നിരവധിപ്പേര്‍ വര്‍ഷങ്ങളായി ഗോമൂത്രം കുടിക്കാറുണ്ട്. അവരൊക്കെ നല്ല ആരോഗ്യവാന്മാരായി കഴിയുന്നുമുണ്ട്. ഞാന്‍ ഗോമൂത്രം കുടിക്കുന്നുവെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ഇനിയും അതുതന്നെ ചെയ്യുമെന്നും താനൊരു അവസരവാദിയല്ലെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

Comments are closed.