കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നരവയസ്സുള്ള കുട്ടിയെ രണ്ടാനച്ഛന് പീഡിപ്പിച്ചു
കൊല്ലം: കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നരവയസ്സുള്ള കുട്ടിയെ ബീഹാര്‍ സ്വദേശിയായ രണ്ടാനച്ഛന് പീഡിപ്പിച്ചു. കൊല്ലം പെരുമ്പുഴ പള്ളിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാള്‍ക്കൊപ്പം യുവതിയും കുഞ്ഞും രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് താമസം ആരംഭിച്ചത്്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പറമ്പില്‍ ഗുരുതരാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും സാരമായ പരുക്കേറ്റിറ്റുണ്ട്.
അതേസമയം ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്. ടി ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായി കണ്ടെത്തിയത്. തുടര്‍ന്ന് പോക്സോ കേസ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടിയെ പീഡനത്തിനിരയാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നോ ലക്ഷ്യം എന്നും കുട്ടിയുടെ അമ്മയ്ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും സംശയിക്കുന്നു. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നതാണ്.
Comments are closed.