എടിഎമ്മുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

തൃശ്ശൂര്‍ : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എടിഎമ്മുകളിലെ ടച്ച് സ്‌ക്രീനുകളുടെ ഉപയോഗം രോഗ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ എടിഎമ്മുകള്‍ അണുവിമുക്തമാക്കന്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. തുടര്‍ന്ന് എടിഎമ്മുകളില്‍ കയറുന്നതിന് മുന്‍പും ശേഷവും ഉപഭോക്താക്കള്‍ കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം എല്ലാ എടിഎമ്മുകളിലും ഏര്‍പ്പെടുത്താനും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൂടാതെ സ്വകാര്യ ബസുകളിലെ സീറ്റുകള്‍ , ഹാന്‍ഡില്‍ ബാറുകള്‍, എന്നിവയില്‍ സ്പര്‍ശിക്കുന്നതും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കൈകള്‍ വൃത്തിയായി അണുവിമുക്തമാക്കുന്നതിന് സാനിറ്റൈസര്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൈകള്‍ അണുവിമുക്മാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.