മൂന്ന് മാധ്യമങ്ങളുടെ അമേരിക്കന്‍ ജര്‍ണലിസ്റ്റുകളെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി

ബീജിങ്: ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മൂന്ന് മാധ്യമങ്ങളുടെ അമേരിക്കന്‍ ജര്‍ണലിസ്റ്റുകളെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഇവരുടെ അക്രഡിറ്റേഷന്‍ തിരികെ നല്‍കണമെന്നും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ചൈന പുറത്താക്കപ്പെടുന്ന വിദേശ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 13 ആയി.

അതേസമയം ഒരു മാസം മുമ്പാണ് ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ചൈനീസ് മാധ്യമങ്ങളെ ‘വിദേശ ദൗത്യം’ എന്ന ഗണത്തില്‍പ്പെടുത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തു. ഇതോടെ ചൈനീസ് മാധ്യമങ്ങള്‍ക്ക് ഓഫീസ് തുടങ്ങുന്നതിനും മറ്റും യുഎസ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട അവസ്ഥയിലുമായിരുന്നു. എന്നാല്‍ തീരുമാനം പുനപരിശോധിക്കണമെന്ന് യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.