സ്വര്‍ണവില വീണ്ടും 30000 കടന്നു

കൊച്ചി : സ്വര്‍ണവില ഇന്നലെ 1000 രൂപ കുറഞ്ഞപ്പോള്‍ ഇന്ന് 480 രൂപ ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഗ്രാം വില 3760 രൂപയും പവന്‍ വില 30080 രൂപയുമാണ്. അതേസമയം രാജ്യാന്തര വിപണിയില്‍ 1475 ഡോളര്‍ നിലവാരത്തിലേക്ക് ഇന്നലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ 1513 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഓഹരികളിലെ തകര്‍ച്ചയും നിക്ഷേപകരെ കാര്യമായി സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നില്ല. റെക്കോര്‍ഡില്‍ നിന്ന് സ്വര്‍ണവില താഴെയെത്തിയിട്ടും സ്വര്‍ണവ്യാപാരമേഖലയില്‍ വിവാഹ പര്‍ച്ചേസുകള്‍ മാത്രമാണ് നടക്കുന്നത്.

Comments are closed.