കൊവിഡ് 19 : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം റദ്ദാക്കി
മാഞ്ചസ്റ്റര്‍: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം റദ്ദാക്കി. സര്‍ക്കാര്‍ നിര്‍ദേശവും പരിശീലനം നിര്‍ത്താന്‍ കാരണമായി. വീടുകളില്‍ ഫിറ്റ്നസ് പരിശീലനം തുടരണമെന്ന് ക്ലബ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചാല്‍ ലിവര്‍പൂളിന് കിരീടം നല്‍കരുതെന്ന് മുന്‍ ഇംഗ്ലീഷ് താരം അലന് ഷിയറര്‍ പറയുന്നു.
”സീസണ് പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് ലിവര്‍പൂളിനെ ജേതാക്കളാക്കുക? ലീഗ് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വിജയികളോ റിലഗേഷനോ ഒന്നും പാടില്ല. ഇതേ ടീമുകളെ വെച്ച് അടുത്ത സീസണ് ആരംഭിക്കണം.” ഷിയറര്‍ പറഞ്ഞു.
Comments are closed.