ബ്രസീലിയന്‍ ക്ലബ് ഫ്ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

റിയൊ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫ്ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കോച്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഫ്ളെമംഗോ ടീമിന്റെ പരിശീലനം റദ്ദാക്കി. ബ്രസീലിയന്‍ ഫുട്ബോള്‍ ലീഗും 15 ദിവസത്തേക്ക് നിര്‍ത്തി.

ടീമിനാകെ നടത്തിയ പരിശോധനയിലാണ് കോച്ചിന് കൊവിഡ് ബാധിച്ചുവെന്ന് കണ്ടെത്തിയത്. എന്നാല്‍ ടീമിലെ ബാക്കി എല്ലാവര്‍ക്കും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആരും ഭയക്കേണ്ടതില്ലെന്നും പോര്‍ച്ചുഗീസ് പരിശീലകനായ ജീസസ് വ്യക്തമാക്കി.

Comments are closed.