ആരോഗ്യത്തിനും സൗന്ദര്യത്തിനും കരിമ്പിന് ജ്യൂസ്
കരിമ്പിന് ജ്യൂസ് ആരോഗ്യത്തിനു മാത്രമല്ല ഗുണം ചെയ്യുന്നത്, നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുമായി ഇത് ഉപയോഗിക്കാവുന്നതാണ്. കരിമ്പിന് ജ്യൂസ് ചര്‍മ്മത്തിലും മുടിക്കും ഉപയോഗിച്ചാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു.
മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരിമ്പിന് ജ്യൂസ് സ്ഥിരമായി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ക്ക് മുഖക്കുരു വരാന്‍ സാധ്യതയുണ്ടെങ്കില്‍, ഫലപ്രദമായ ഫലങ്ങള്‍ക്കായി കരിമ്പ് ജ്യൂസ് ഫെയ്സ് മാസ്ക് പരീക്ഷിക്കുക.
ആദ്യമായി കരിമ്പിന് ജ്യൂസില്‍ കുറച്ച് മുള്‍ട്ടാനി മിട്ടി കലര്‍ത്തി ഇടത്തരം സ്ഥിരതയുള്ള ഒരു കൂട്ട് തയ്യാറാക്കുക. ഈ കൂട്ട് മുഖത്തും കഴുത്തിലും മാസ്ക് ചെയ്ത് പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖവും കഴുത്തും നനഞ്ഞ തൂവാല ഉപയോഗിച്ച് വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് മുഖക്കുരു കുറക്കാന്‍ സഹായിക്കുന്നു.
ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ആല്‍ഫ ഹൈഡ്രോക്സി ആസിഡുകളുടെ (എ.എച്ച്.എ) നല്ല ഉറവിടമാണ് കരിമ്പ് ജ്യൂസ്, ഇത് സെല്‍ പുനരുത്പാദനത്തിന് സഹായിക്കുന്നു. കരിമ്പിന് ജ്യൂസ് ചര്‍മ്മത്തെ പുറംതള്ളുന്നതിലൂടെയും മൃതകോശങ്ങളുടെ ശേഖരണം കുറയ്ക്കുന്നതിലൂടെയും ചര്‍മ്മ സുഷിരങ്ങളില്‍ നിന്നുള്ള മുഖക്കുരു ഫലങ്ങള്‍ കുറയ്ക്കുന്നു.
നിങ്ങളുടെ പ്രായത്തേക്കാള്‍ ചര്‍മ്മം വളരെ പഴയതായി തോന്നിപ്പിക്കുന്ന അകാല ചുളിവുകളെക്കുറിച്ച് ആശങ്കയുണ്ടോ? വിഷമിക്കേണ്ടതില്ല! കരിമ്പിന് ജ്യൂസിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറക്കാവുന്നതാണ്. കരിമ്പിന് ജ്യൂസിലെ ആന്റിഓക്സിഡന്റുകള്‍, ഫ്ളേവനോയ്ഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ എന്നിവയുടെ സാന്നിധ്യം തിളക്കമുള്ളതും മൃദുവായതും മോയ്സ്ചറൈസ് ചെയ്തതുമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്കുന്നു.
നിങ്ങളുടെ മുഖത്ത് കളങ്കങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല! കരിമ്പ് രക്ഷയ്ക്കെത്തും. കരിമ്പില്‍ കാണപ്പെടുന്ന ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ പാടുകള്‍ കുറയ്ക്കുന്നതിനുള്ള ഏജന്റായി സഹായിക്കുന്നു. കറുത്ത പാടുകള്‍ ബാധിചച പ്രദേശങ്ങളില്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കരിമ്പ് ജ്യൂസ് പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം നനഞ്ഞ തൂവാല ഉപയോഗിച്ച് നിങ്ങളുടെ മുഖം വൃത്തിയാക്കുക. മികച്ച ഫലങ്ങള്‍ക്കായി പതിവായി ഇത് ചെയ്യുക.
നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക ജലാംശം കുറഞ്ഞുപോയി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, കരിമ്പ് ജ്യൂസ് തീര്‍ച്ചയായും ഒരു മാറ്റമുണ്ടാക്കും. കരിമ്പിന് ജ്യൂസിലെ സ്വാഭാവിക ചേരുവകള്‍ ചര്‍മ്മത്തെ മനോഹരവും ജലാംശത്തോടെയും മോയ്സ്ചറൈസ് ആയും നിലനിര്‍ത്തുന്നു. വരണ്ട ചര്‍മ്മം ബാധിച്ച ഇടത്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കരിമ്പ് ജ്യൂസ് പുരട്ടുക. ഒരു രാത്രി ഉണങ്ങാന്‍ വിടുക. രാവിലെ കഴുകുക.
മുടിയുടെ മികച്ച ഗുണങ്ങള്‍ക്കായും കരിമ്പ് ജ്യൂസ് ഉപയോഗിക്കുന്നു എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന വസ്തുതയായിരിക്കും. അതിനാല്‍, നിങ്ങള്‍ ചില മുടി പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ കുറച്ച് കരിമ്പ് ജ്യൂസ് ഉപയോഗിക്കുക. പതിവായി കരിമ്പ് ജ്യൂസ് കുടിക്കുന്നത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും മുടിയുടെ പോഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Comments are closed.