ബിഎസ്എന്‍എല്ലിന്റെ പുതിയ പിവി -365 പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റ

ബിഎസ്എൻഎല്ലിന്റെ പുതിയ പിവി -365 പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിങ്ങൾ സിടോപ്പ്അപ്പ്, ഓൺലൈൻ പ്ലാറ്റ്ഫോം എന്നിവയിൽ നിന്ന് റീചാർജ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോൺ (PRBT) ലഭിക്കും. ഇത് ഒരു മെസേജിൽ നിന്നോ യുഎസ്എസ്ഡിയിൽ നിന്നോ ചെയ്തതാണെങ്കിലാണ് ഈ ആനുകൂല്യം ലഭിക്കുക.

പേഴ്സണലൈസ്ഡ് റിഗ് ബാക്ക് ടൂൺ അടക്കമുള്ള ഓഫറുകൾ എല്ലാം രണ്ട് മാസത്തേക്ക് മാത്രമേ ലഭ്യമാകൂ, പ്ലാനിന്റെ മൊത്തം വാലിഡിറ്റി 365 ദിവസത്തേക്കാണ്. അതേസമയം വാലിഡിറ്റി വിപുലീകരണം, പ്ലാൻ മൈഗ്രേഷൻ എന്നിവയുടെ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഡ്രീം ഡിടിഎച്ച് റിപ്പോർട്ട് ചെയ്തു.

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന ഒരു പുതിയ പ്ലാൻ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിലൂടെ പ്രതിദിനം 3 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഉപയോക്താക്താക്കൾക്ക് ലഭ്യമാകുന്നു. 247 രൂപയാണ് ഈ പ്ലാനിന്റെ വില.

247 രൂപ പ്ലാനിലൂടെ ഹോം, റോമിംഗ് കോളുകളും സൌജന്യമായി ലഭിക്കുന്നു. ഡൽഹിയിലെയും മുംബൈയിലെയും എം‌ടി‌എൻ‌എൽ ഉപഭോക്താക്കൾ‌ക്ക് ബി‌എസ്‌എൻ‌എൽ ഈ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം ഉപയോക്താവിന് 250 മിനിറ്റ് കോൾ മാത്രമേ ഈ പ്ലാനിൽ നിന്നും ലഭ്യമാകു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

247 രൂപ പ്ലാനിൽ ഉപയോക്താവിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. പ്ലാനിൽ കമ്പനി പ്രതിദിനം 100 മെസേജുകളും നൽകുന്നു. ഈ പ്ലാൻ‌ ബി‌എസ്‌എൻ‌എല്ലിന്റെ 187 രൂപ പ്ലാനിന് സമാനമാണ്. 187 രൂപ പ്ലാനിൽ ഉപയോക്താവിന് 28 ദിവസത്തേക്ക് ഈ ആനുകൂല്യം ലഭിക്കും. വിളിക്കുന്നതിന് പ്രതിദിനം 250 മിനിറ്റും ലഭിക്കും.

ഡൽഹി, മുംബൈ സർക്കിളുകളിൽ ഉപയോക്താക്കൾക്ക് സൗജന്യമായി കോളുകൾ സ്വീകരിക്കാനും വിളിക്കാനും കഴിയും എന്നത് എടുത്തുപറയേണ്ടതാണ്. ഇതാദ്യമായാണ് ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് അത്തരം ആനുകൂല്യങ്ങൾ നൽകുന്നത്. അതിനാൽ, ബി‌എസ്‌എൻ‌എൽ എം‌ടി‌എൻ‌എൽ എന്നീ രണ്ട് ഓപ്പറേറ്റർ‌മാരും അവരുടെ പ്രവർ‌ത്തനങ്ങൾ‌ ലയിപ്പിക്കുന്ന പ്രക്രിയ ശക്തമാക്കിയിരിക്കുകയാണ് എന്ന് വ്യക്തമാണ്.

Comments are closed.