ഫോക്സ് വാഗണ്‍ തങ്ങളുടെ ടി-റോക്കിനെ അവതരിപ്പിച്ചു
കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ടി-റോക്കിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറക്കുന്ന ടി-റോക്കിനായി ഇപ്പോള്‍ തന്നെ 300-ല്‍ അധികം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്.
ഫോക്സ്വാഗന്റെ ടിഗ്വാനേക്കാളും, ടിഗ്വാന് ഓള് സ്പെയ്സിനേക്കാളും ചെറുതാണ് ടി-റോക്ക്. വീല്‍ബേസും ടിഗ്വാന് ഓള്‍സ്പെയ്സിനേക്കാള്‍ 200 mm കുറവാണ്. ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന് പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.
ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.
1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന് 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് മാത്രമായിരിക്കും വാഹനത്തില്‍ വാഗ്ദാനം ചെയ്യുക.
8.4 സെക്കന്‍ഡിനുള്ളില്‍ 205 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോംപാക്ട് എസ്യുവിക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് വാഹനത്തിന്റെ ഇന്ത്യയിലെ അവതരണം ഡിജിറ്റല്‍ വഴിയാണ് കമ്പനി നടത്തിയത്.
Comments are closed.