പുതിയതായി ആര്‍ക്കും കൊറോണ സ്ഥീരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ; 25,603 പേര്‍ നീരീക്ഷണത്തില്‍

പുതിയതായി ആര്‍ക്കും കൊറോണ സ്ഥീരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം 25,603 പേര്‍ നീരീക്ഷണത്തിലാണ്. അതില്‍ 25,366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 57 പേരാണ് ആശുപത്രിയിലുള്ളത്. എന്നാല്‍ 7,861 പേരില്‍ രോഗബാധയില്ലെന്ന് കണ്ട 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 2550 സാമ്പിളുകളില്‍ 2140 പേര്‍ക്ക് രോഗം ഇല്ല. കൊറോണയെ ചെറുക്കാന്‍ വിരമിച്ച ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തരുടേയും സേവനം ഉപയോഗപ്പെടുത്തും.

തുടര്‍ന്ന് ഇതിന്റെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. സ്വകാര്യ ആശുപത്രികളെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ഇതിനായി ഐ.എം.എയെ ചുമതലപ്പെടുത്തി. കൂടാതെ എല്ലാ ജില്ലകളിലും ‘കൊവിഡ് കെയര്‍ സെന്ററുകള്‍’ ആരംഭിക്കും. ഇതിനായി ഹോട്ടുകളും ലോഡ്ജുകളും ഉപയോഗിക്കും. ചില ലോഡ്ജുകള്‍ അതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാസ്‌കിനും സാനിട്ടൈസറിനുമുള്ള ക്ഷാമം ഉടന്‍ തീരുന്നതാണ്. ഇന്ന് പഞ്ചായത്ത് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും പ്രതിപക്ഷ നേതാവിനൊപ്പം സംസാരിക്കും.

വിക്ടര്‍ ചാനല്‍ മുഖേനയാവും ആശയ വിനിമയം. പ്രാഥമിക, സമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് 6 വരെ ഒ.പി ഉണ്ടാകും. കൂടുല്‍ ഡോക്ടര്‍മാരെ നിയമിക്കും. സ്വകാര്യ ആശുപത്രികള്‍ സാധാരണ പനിയുള്ളവരെ പോലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിടുന്നത് വിലക്കും. വിവാഹം ബുക്ക് ചെയ്ത ശേഷം ഉപേക്ഷിച്ചവര്‍ക്ക് മണ്ഡപ ഉടമകള്‍ വാങ്ങിയ കാശ് തിരിച്ചു നല്‍കണം. ഹോട്ടലുകള്‍ക്കും ഷോപ്പുള്‍ക്കും ഓണ്‍ലൈന്‍ വിപണന സംവിധാനം ഒരുക്കും. എ.ടി.എം സെന്ററുകളില്‍ സാനിട്ടൈസര്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Comments are closed.