Ultimate magazine theme for WordPress.

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായി ; മരണവാറന്റ് സ്റ്റേ ചെയ്യാനുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ദില്ലി: മൂന്ന് തവണ വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ച നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റാനുള്ള അവസാനവട്ട ശ്രമങ്ങള്‍ സജീവമാകുമ്പോള്‍ മരണവാറന്റ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണകോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുകയാണ്. കുറ്റവാളികളെ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായി. എന്നാല്‍ നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകള്‍ കോടതിക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ്.

അതേസമയം ബലാത്സംഗ കേസിലെ കുറ്റവാളിയുടെ വിധവയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ദില്ലി സര്‍ക്കാരിനും നോട്ടീസ് അയച്ച കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുന്നതാണ്. എന്നാല്‍ നിയമത്തിന്റെ മുഴുവന്‍ സാധ്യതകളും പരീക്ഷിച്ച കുറ്റവാളികള്‍ ശ്രമം തുടര്‍ന്നാല്‍ സുപ്രീംകോടതിയും ഹൈക്കോടതിയും അര്‍ദ്ധരാത്രിയിലും ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ കൂടിയേക്കും.

നാല് പേര്‍ക്കുമുള്ള തൂക്കുകയര്‍ തയ്യാറാക്കി ആരാച്ചാര്‍ പവന്‍ കുമാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്.

Comments are closed.