ലോകത്ത് കൊവിഡ് മരണം 8944 ആയി ; ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട് 475 മരണം

റോം: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. അതേസമയം ഇറ്റലിയില്‍ ഇരുപ്പതിനാല് മണിക്കൂറിനുള്ളില്‍ 475പേരാണ് മരിച്ചത്. തുടര്‍ന്ന് ഇറ്റലിയില്‍ ആകെ മരണം 2978 ആയി. എന്നാല്‍ ഇറാനില്‍ 147ഉം സ്‌പെയിനില്‍ 105ഉം പേര്‍ ഒരുദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടണില്‍ മരണം 100 കഴിഞ്ഞു. അതേസമയം ബെല്‍ജിയം, ഗ്രീസ്, പോര്‍ച്ചുഗല്‍, ചിലി എന്നീ രാജ്യങ്ങളും അടച്ചിടല്‍ പ്രഖ്യാപിച്ചു. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഒരുമിച്ച് നില്‍ക്കണമെന്നും ജര്‍മ്മന്‍ ചാന്‍സര്‍ ആംഗല മെര്‍ക്കല്‍ അറിയിച്ചു.

എന്നാല്‍ 2900 പേര്‍ക്കാണ് ഇന്നലെ മാത്രം ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89പേര്‍ മരിച്ചിരുന്നു. പാകിസ്ഥാനിലും ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ടുണീഷ്യയില്‍ 12 മണിക്കൂര്‍ പ്രതിദിന കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് പരിശോധന കൂട്ടണമെന്ന് എല്ലാരാജ്യങ്ങളോടും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. അമേരിക്ക – കാനഡ അതിര്‍ത്തി അടച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം ഗാരി നെവില്‍ തന്റെ രണ്ട് ഹോട്ടലുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Comments are closed.